കാസർഗോഡ്: അഞ്ചേരി ബേബി വധക്കേസിൽ എംഎം മണിക്ക് പൂര്‍ണ പിന്തുണയുമായി സിപിഐ.എംഎം മണി മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.302-ാം വകുപ്പ് പ്രകാരം കൊലക്കേസില്‍ പ്രതിയായി എന്നകാരണത്താല്‍ ഒരാള്‍ കൊലയാളിയാവണമെന്നില്ല. എംഎം മണി മന്ത്രി സ്ഥാനത്ത് വരുമ്പോൾ തന്നെ നിലവിലുണ്ടായിരുന്ന കേസാണിത്.അതിനാൽ കോടതി നിയമപ്രകാരം അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷംമാത്രമേ കുറ്റക്കാരനാണോ എന്ന് വ്യക്തമാവു എന്നും കാനം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അഞ്ചേരി ബേബി വധക്കേസിൽ എം.എം.മാണിയുടെ വിടുതൽ ഹർജി തള്ളിക്കൊണ്ടുള്ള കോടതി വിധി വന്നത്.വിധിയുടെ അടിസ്ഥാനത്തിൽ മണി കേസിൽ പ്രതിയായി തുടരും.മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷവും ബി.ജെ.പിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Post Your Comments