KeralaNewsIndia

തൃപ്തി ദേശായിക്ക് ശബരിമലയില്‍ വിലക്ക്; ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകം- ദേവസ്വം മന്ത്രി

 

തിരുവനന്തുപുരം : ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കു ശബരിമലയില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. സുപ്രീം കോടതി വിധി ഉണ്ടാവുമ്പോൾ ആചാരങ്ങളിൽ മാറ്റം വരാമെന്നല്ലാതെ ഇപ്പോൾ അതിനു സാധ്യമല്ല. ആചാരങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

നിലവിലുള്ള ആചാരങ്ങള്‍ ലംഘിച്ച്‌ തൃപ്തി ദേശായിയെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അറിയിച്ചിരുന്നു. അടുത്തമാസം തൃപ്തി ദേശായി ശബരിമലയിൽ പ്രവേശിക്കുമെന്നു വ്യക്തമാക്കിയിരുന്നു.ആർത്തവം ശുദ്ധിയുടെ മാനദണ്ഡം അല്ലെന്നും കഠിന വ്രതം അനുഷ്‌ഠിച്ചു തന്നെ ശബരിമലയിൽ വരുമെന്നും അവർ പറഞ്ഞിരുന്നു.ഇതിനെ തുടർന്നാണ് മന്ത്രി സർക്കാർ നിലപാട് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button