ചെന്നൈ: ജോലിഭാരം താങ്ങാന്‍ കഴിയാതെ പോലീസ് ഉദ്യോഗസ്ഥന് സ്വയം വെടിവെച്ച് മരിച്ചു. ചെന്നൈയിലെ പറങ്കിമലയിലാണ് സംഭവം. സര്‍വ്വീസ് റൈഫിള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഗോപിനാഥ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
ജോലി ഗോപിനാഥിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിരവധി തവണ ലീവിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലീവ് നല്‍കിയില്ല. 2013ലായിരുന്നു ഗോപിനാഥ് വാഡിപട്ടി ക്യാപില്‍ നിന്നും പാസ് ഔട്ട് ആയത്. വലിയ പ്രതീക്ഷകളുമായി ജോലിയില്‍ പ്രവേശിച്ച ഗോപനാഥിന് പൊലീസ് സര്‍വ്വീസിലെ ജോലിഭാരം താങ്ങാന്‍ സാധിക്കുന്നതിനുമപ്പുറമായിരുന്നുവെന്ന് ചില സുഹൃത്തുക്കള്‍ പറയുന്നു.
അമിത ജോലിഭാരത്തെ സംബന്ധിച്ച് നിരവധി തവണ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും ഇതില്‍ യാതൊരു നടപടിയും അവര്‍ സ്വീകരിച്ചിരുന്നില്ലെന്നും ഗോപിനാഥ് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
Post Your Comments