മനാമ•രാജ്യത്ത് പന്നിയിറച്ചി നിരോധിക്കണമെന്ന എം.പിയുടെ നിര്‍ദ്ദേശം ബഹ്റൈന്‍ സര്‍ക്കാര്‍ തള്ളി. പന്നിയിറച്ചിയുടെ ഇറക്കുമതിയും വില്പനയും നിരോധിക്കുന്നത് രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അമുസ്ളിങ്ങളുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്ററി നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയത്.
പന്നിയിറച്ചി ഉള്‍പ്പടെ ഏത് തരം ഇറച്ചിയും ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്യാമെമെന്നും, അവ എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിന് മറുപടി നല്‍കിയതായി ബഹ്റൈന്‍ പത്രമായ അല്‍-അയം റിപ്പോര്‍ട്ട് ചെയ്തു.
2015 ല്‍ എം.പി അബ്ദുള്ള ബിന്‍ ഹൊവൈല്‍ ആണ് പന്നിയിറച്ചിയുടെയും പന്നിയിറച്ചി ഉത്പന്നങ്ങളുടെയും ഇറക്കുമതിയും വില്പനയും കൈവശം വയ്ക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മുസ്ലിം രാജ്യമായ ബഹ്റൈനില്‍ പന്നിയിറച്ചി ഉത്പന്നങ്ങള്‍ വില്പന നടത്തുന്നത് ഇസ്ലാമിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൊവൈല്‍ നിരോധനം ആവശ്യപ്പെട്ടത്.
ബഹ്റൈന്‍ പാര്‍ലമെന്റിന്റെ ഉന്നതസഭയായ ഷൂറ കൌണ്‍സില്‍ പോര്‍ക്ക് വില്പന നിയമവിരുദ്ധമാക്കാനുള്ള നിയമഭേദഗതി വോട്ടിന് തള്ളി മൂന്ന് മാസത്തിന് ശേഷമാണ് എം.പി നിര്‍ദ്ദേശം സമര്‍പ്പിച്ചത്. പന്നിയിറച്ചി വില്പനയുടെ നിരോധനം രാജ്യത്ത് ജീവിക്കുന്ന അമുസ്ലിങ്ങളുടെ മനുഷ്യാവകാശം ലഘിക്കുന്നതാണ് എന്നാണ് ഷൂറ കൌണ്‍സില്‍ അംഗങ്ങള്‍ വാദിച്ചത്.
ഏകദേശം 600,000 ത്തോളം വിദേശികളാണ് ബഹ്റൈനില്‍ താമസിക്കുന്നത്.
Post Your Comments