NewsIndia

മരിച്ച സ്ത്രീയെ നദിയില്‍ ഒഴുക്കി : 40 വര്‍ഷത്തിന് ശേഷം വീട്ടുകാരും നാട്ടുകാരും ശരിക്കും ഞെട്ടി

കാന്‍പൂര്‍: വീട് വിട്ടു പോയവർ വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നു,മരണപ്പെട്ടവർ ജീവനോടിരിക്കുന്നു എന്ന് തുടങ്ങിയ വാർത്തകൾ നമുക്ക് സിനിമകളിലും മറ്റും കണ്ടാണ് പരിചയം .എന്നാൽ ഇവിടെ സിനിമകളെപ്പോലും വെല്ലുന്ന തരത്തിൽ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ് വിലാസയെന്ന 82 വയസ്സുകാരി അമ്മ. 40 വര്‍ഷം മുന്‍പ് പാമ്പു കടിയേറ്റു മരിച്ച വിലാസയുടെ ശരീരം മക്കള്‍ ഗംഗയിലൊഴുക്കിയിരുന്നു. 1976ല്‍ പാടത്ത് പണി ചെയ്യുന്നതിനിടെയാണ് വിലാസക്ക് പാമ്പ് കടിയേറ്റത്. കുഴഞ്ഞു വീണ അമ്മയുമായി മക്കള്‍ അടുത്തുള്ള വൈദ്യനെ സമീപിച്ചു. ചികിത്സയ്ക്ക് ശേഷം അമ്മ മരിച്ചെന്നു കരുതി ഗംഗയിലൊഴുക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ വിഷം കഠിനമായി ഏല്‍ക്കാതിരുന്നതിനാല്‍ വിലാസയ്ക്ക് ബോധം നഷ്ടപ്പെടുക മാത്രമാണ് ചെയ്തത്.. നദിയില്‍ വീണ് ബോധം വന്ന ഇവരെ പിന്നീടു വന്ന ബോട്ടുകാര്‍ രക്ഷിച്ച് സമീപ ഗ്രാമത്തിലെ അമ്പലത്തില്‍ എത്തിച്ചു. എന്നാല്‍ വിലാസയുടെ ഓര്‍മ്മ നഷ്ടപ്പെട്ടിരുന്നു.
അത്ഭുതകരമായി കഴിഞ്ഞ ദിവസം വിലാസയ്ക്ക് ഓര്‍മ്മ ശക്തി തിരിച്ചു കിട്ടി. അവരുമായി സംസാരിച്ച പെണ്‍കുട്ടിയോട് തന്നെക്കുറിച്ചുള്ള വിവരങ്ങളും പാമ്പു കടിയേറ്റ കാര്യങ്ങളും സൂചിപ്പിച്ചു. പെണ്‍കുട്ടി ഗ്രാമത്തിലെ തന്റെ ബന്ധുവുമായി ബന്ധപ്പെട്ട് വിലാസ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് മനസ്സിലാക്കി വിലാസയുടെ മക്കളുമായി ബന്ധപ്പെടുകയായിരുന്നു. ഇതോടെ മക്കളെത്തി അമ്മയെ തിരിച്ചറിഞ്ഞ് വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു വന്നു. വിലാസയുടെ ഈ മടങ്ങി വരവ് വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button