ന്യൂ ഡൽഹി : ഡൽഹി നജഫ്ഗഡില്‍ കാറിനുള്ളില്‍ പതിനേഴുകാരി വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും, പെണ്‍കുട്ടിയുടെ സുഹൃത്തുമായ ശുഭത്തെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായ യോഗേഷ് ശുഭമാണ് പെണ്‍കുട്ടിയെ വെടിവച്ചതെന്ന് പോലീസിന് മൊഴി നൽകിയിരുന്നു.
ബുധനാഴ്ച വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് സിമ്രാനെ (17 ) മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളായ ശുഭത്തിനും യോഗേഷിനുമൊപ്പം ഉച്ചഭക്ഷണത്തിനായി പുറത്തേക്കുപോയ സിമ്രാന് വൈകിട്ട് വീടിനു സമീപത്തുവെച്ച് വെടിയേൽക്കുകയായിരുന്നു.
പെണ്‍കുട്ടിക്ക് നിതിന്‍ എന്ന യുവാവുമായുള്ള ബന്ധവും പെണ്‍കുട്ടിയും കുടുംബവും തന്നെ അവഗണിക്കുന്ന തോന്നലുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, നിതിനുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കാറിലിരുന്ന യോഗേഷിന്റെ തോക്ക് എടുത്ത് വെടിയുതിർത്ത ശേഷം ഓടി രക്ഷപെടുകയായിരുന്നു എന്ന് ശുഭം പോലീസിനോട് പറഞ്ഞു.
Post Your Comments