KeralaNews

ഭരണം ഒന്‍പത് മാസം പിന്നിട്ടു-വാഗ്ദാനം ചെയ്ത തൊഴിലുകള്‍ എവിടെ? മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഒന്‍പത് മാസം പിന്നിട്ടിട്ടുംനൽകിയ വാഗ്ദാനം പാലിക്കാൻ കൂട്ടാക്കിയിട്ടില്ലെന്നു സുരേഷ് ഗോപി എം പി. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടി യിലായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് 25ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും, ആദ്യവര്‍ഷം അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

162 പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെ,വാഗ്ദാനം അനുസരിച്ച്‌ രണ്ടരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കേണ്ട സമയമായിട്ടും ഒരു നടപടിയും ഗവണ്മെന്റ് എടുക്കാത്തതിനെ സുരേഷ് ഗോപി കുറ്റപ്പെടുത്തി.ഇതോടെ അൻപതിനായിരം ഉദ്യോഗാർത്ഥികൾക്ക്‌ പ്രായപരിധി കടന്നിരിക്കും.സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഇത് കനത്ത ആഘാതമായിരിക്കും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button