ന്യൂഡല്‍ഹി:കോര്‍പ്പറേറ്റുകളെ സഹായിച്ചത് യുപിഎ സര്‍ക്കാര്‍ ആണെന്ന രേഖകളുമായി ബി ജെപി.എന്‍ഡിഎ സര്‍ക്കാര്‍ അദാനിയുടേയും അംബാനിയുടേയും സര്‍ക്കാരാണെന്നായിരുന്നു
ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇതിനെതിരെയാണ് കണക്കുകളുമായി ബിജെപി രംഗത്തെത്തിയത് .
യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദാനിക്ക് 72,000 കോടി രൂപയുടെ വായ്പയും അംബാനിക്ക് 1,13,000 കോടിയുടെ വായ്പയും നല്‍കി. ഇവരടക്കമുള്ള കോര്‍പ്പറേറ്റുകളില്‍ നിന്നും വായ്പ തുക ഈടാക്കാന്‍ തുടങ്ങിയത് 2014ല്‍ മോഡി പ്രധാനമന്ത്രിയായതിന് ശേഷമാണെന്ന് ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.ബിജെപി ബാങ്ക് പ്രസ്താവനകളും രേഖകളും പുറത്തുവിട്ടിട്ടുണ്ട്.
2005നും 2013നും ഇടയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ വായ്പകളില്‍ 36.5 ലക്ഷം കോടി രൂപ യുപിഎ സര്‍ക്കാരുകള്‍ എഴുതിതള്ളിയെന്നും രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇക്കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലല്ല മല്യ, അംബാനി, അദാനി എന്നിവര്‍ ജനിച്ചതെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയോളം പ്രായം ഇവര്‍ക്കുണ്ടെന്നും അവര്‍ ഉയര്‍ന്നുവന്ന സമയം രാഹുല്‍ ഗാന്ധി ജനിച്ചിട്ടില്ല.’ എന്നും ശര്‍മ്മ പരിഹസിച്ചു.
Post Your Comments