Kerala

എം.എം മണിയുടെ രാജി ആവശ്യം: പ്രതികരണവുമായി ഉമ്മൻ ചാണ്ടി

തിരുവന്തപുരം : ധാര്‍മ്മികതയെക്കുറിച്ച് പ്രതിപക്ഷത്തായിരുന്നപ്പോള്‍ മുറവിളി കൂട്ടിയവരുടെ യഥാർത്ഥ മുഖം പുറത്തായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. . കൊലക്കേസ് പ്രതിയായ എം.എം.മണി മന്ത്രിയായി തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെറിയ ആരോപണങ്ങള്‍ക്ക് പോലും രാജി ആവശ്യപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നു. രാഷ് ട്രീയ എതിരാളിയെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് മണിക്കെതിരെ പോലീസ് കേസ് എടുത്തത്. അതിനാൾ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button