തിരുവനന്തപുരം : ഡിസംബര്‍ 29ന്റെ മനുഷ്യച്ചങ്ങലയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ഇടതു മുന്നണി അറിയിച്ചു. ലക്ഷങ്ങള്‍ മനുഷ്യ ചങ്ങലയില്‍ അണിനിരക്കും. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുക, സഹകരണമേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ 29ന് നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാര്‍ഥമുള്ള ജാഥകള്‍ കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. സി.പി.എം-സി.പി.ഐ തുടങ്ങിയ എല്ലാ പാര്‍ട്ടികളും മനുഷ്യ ചങ്ങല വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
വ്യാഴം, വെള്ളി ദിവസങ്ങളിലായി സംസ്ഥാനത്താകെ പഞ്ചായത്ത്-മുനിസിപ്പല്‍തലങ്ങളില്‍ ജാഥകള്‍ പര്യടനം നടത്തി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി സമരസന്ദേശമെത്തിക്കും. വിളംബരജാഥകളും നടക്കും. എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കുപുറമെ വിവിധ തൊഴിലാളി സംഘടനകള്‍, യുവജന-വിദ്യാര്‍ത്ഥിസംഘടനകള്‍, സര്‍വീസ് സംഘടനകള്‍, മഹിളാ സംഘടനകള്‍ എന്നിവയും മനുഷ്യച്ചങ്ങല വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
.
തൊഴിലാളികള്‍ കുടുംബസമേതം മനുഷ്യച്ചങ്ങലയില്‍ പങ്കാളികളാകും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജില്ലാതലത്തില്‍ ട്രേഡ്യൂണിയനുകള്‍ പ്രത്യേകയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. തൊഴില്‍സ്ഥാപനങ്ങളില്‍ പ്രത്യേകയോഗങ്ങള്‍ ചേരുന്നുണ്ട്. ഓരോ യൂണിയനും തങ്ങളുടെ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ വീടുകള്‍ കയറിയിറങ്ങി മനുഷ്യച്ചങ്ങലയുടെ സന്ദേശമെത്തിക്കുന്നുണ്ട്.
സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിലും കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തെ പ്രധാനമന്ത്രി കാണാന്‍ വിസമ്മതിച്ചതിലും മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ സംഘപരിവാര്‍ തടഞ്ഞതുമെല്ലാം ഇടതു മുന്നണി ഉയര്‍ത്തിയാണ് മനുഷ്യ ചങ്ങല തീര്‍ക്കുന്നത്.
Post Your Comments