കറാച്ചി: ഇന്ത്യയിലെയും പാകിസ്ഥാനിലെയും നയതന്ത്രപ്രതിനിധികൾ നടത്തിയ ചർച്ചയിൽ പാകിസ്ഥാൻ ജയിലിൽ കഴിയുന്ന 439 ഇന്ത്യൻ തടവുകാരെ വിട്ടയക്കാൻ ധാരണയായി. സമുദ്രാര്‍ത്തി ലംഘിച്ചതിന് അറസ്റ്റിലായ മീന്‍ പിടുത്തക്കാരാണ് വിട്ടയക്കപ്പെടുന്ന 439 പേരും. രണ്ട് ഘട്ടങ്ങളായാണ് ഇവരെ നാട്ടിലെത്തിക്കുക.
220 തൊഴിലാളികളെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുമെന്നും ഇവർ ക്രിസ്മസ് ദിനത്തിലും രണ്ടാം ഘട്ടമായി 2017 ജനുവരി 5 ന് ബാക്കിയുള്ള 219 പേരും നാട്ടിലെത്തുമെന്നും പാകിസ്ഥാൻ ഇന്ത്യ ഫോറം ഫോര്‍ പീസ് ആന്‍ഡ് ഡെമോക്രസിയുടെ വക്താവ് ജതിന് ദേശായി പറഞ്ഞു. ഇന്ത്യന്‍ ജയിലുകളിലുള്ള പാകിസ്ഥാൻ മീന്‍ പിടുത്തക്കാരെ ഇന്ത്യയും വിട്ടയക്കണമെന്ന് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments