മോസ്കോ: അതിര്‍ത്തിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള പ്രശ്നദുരീകരണത്തിന് ഇരുവര്‍ക്കുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനമേകി റഷ്യ. വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹായം ആവശ്യപ്പെട്ടാല്‍ വേണ്ട നടപടികള്‍ കെെക്കൊളളാന്‍ ഒരുക്കമാണെന്നാണ് വിദേശകാര്യ വ്യക്തമാക്കിയിരിക്കുന്നത്. ഇതേസമയം പാക്കിസ്ഥാനോട് അക്രമം നിര്‍ത്തണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
അമേരിക്കയുടെ ഈ നടപടിക്ക് ശേഷമാണ് റഷ്യയും സമാനമായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി റഷ്യയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്കുന്നതില് പ്രധാനിയുമാണ് റഷ്യ. ആവശ്യമെങ്കില്‍ ഇടപെടാമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവയും ഇതിന് മുമ്പ് വ്യക്തമാക്കി കഴിഞ്ഞു.
Post Your Comments