India

കള്ളപ്പണം മാറിയെടുക്കാന്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ സ്വര്‍ണശേഖരം പിടിയില്‍

ന്യൂഡല്‍ഹി : നോട്ട് പിന്‍വലിക്കല്‍ ഉത്തരവിനു പിന്നാലെ കള്ളപ്പണം മാറിയെടുക്കാന്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ സ്വര്‍ണശേഖരം പിടിയില്‍. 250 കോടി രുപയുടെ സ്വര്‍ണക്കട്ടികളാണ് വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് പിടികൂടിയത്. കരോള്‍ ബാഗ്, ചാന്ദിനി ചൗക് എന്നിവിടങ്ങളിലെ നാല് സ്വര്‍ണവ്യാപാരികളില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. സ്വര്‍ണത്തിനു പുറമേ 80 കിലോ വെള്ളിയും 2.48 കോടിയുടെ പഴയ നോട്ടുകളും 12 ലക്ഷത്തിന്റെ പുതിയ നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു.

നവംബര്‍ എട്ടിന് നോട്ട് പിന്‍വലിച്ചതിനു ശേഷം ഇതുവരെ 400 കോടിയോളം രൂപയുടെ സ്വര്‍ണ നിക്ഷേപമാണ് പിടിച്ചെടുത്തത്. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ കള്ളപ്പണക്കാര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കരോള്‍ ബാഗിലും ചാന്ദിനി ചൗക്കിലും 12 സ്വര്‍ണക്കടകളില്‍ ഇന്നലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണ വ്യാപാരികളുടെ സഹായത്തോടെ 250 കോടിയുടെ പഴയനോട്ടുകള്‍ സ്വര്‍ണമായി മാറ്റിയതായി കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button