
മാള്‍ട്ട: അക്രമികള്‍ തട്ടിക്കൊണ്ടുപോയ ലിബിയന്‍ വിമാനത്തിലെ എല്ലാ യാത്രക്കാരെയും മോചിപ്പിച്ചു. ഇനി വിമാനത്തിലെ ജീവനക്കാരെ മാത്രമാണ് മോചിപ്പിക്കാനുള്ളതെന്ന് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് അറിയിച്ചു. 118 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ജീവനക്കാരെ മോചിപ്പിക്കാനുള്ള നീക്കം തുടരുകയാണ്. ഏഴ് ജീവനക്കാരാണ് ഉള്ളത്. അക്രമികളുടെ ആവശ്യപ്രകാരം മാള്‍ട്ടയിലാണ് വിമാനം ഇറക്കിയത്. ലിബിയയില്‍ ആഭ്യന്തര സര്‍വീസ് നടത്തുകയായിരുന്ന അഫ്രിഖിയ എയര്‍വേയ്‌സിന്റെ എ320 ആണ് റാഞ്ചിയത്.
Post Your Comments