കൊച്ചി: മൂടൽമഞ്ഞ് കാരണം മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. രാവിലെ 07:50-ന് എത്തേണ്ട വിമാനം 8 മണിയോടെയാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. കോഴിക്കോട്ട് വിമാനം ഇറങ്ങാന്‍ അനുയോജ്യമായ കാലാവസ്ഥയായെങ്കിലും മൂന്ന് മണിക്കൂറായി വിമാനം കൊച്ചിയില്‍ തന്നെ കിടക്കുകയാണ്. ഇന്ധനം നിറയ്ക്കുന്നതിനാലാണ് വൈകുന്നതെന്നാണ് സൂചന.
ഷാർജ-കോഴിക്കോട് എയർ ഇന്ത്യ വിമാനവും നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
Post Your Comments