ലണ്ടൻ: ക്രിസ്മസിന്റെ മാറ്റു കുറയ്ക്കാൻ ‘ബാർബറ’ എത്തുമെന്ന് മുന്നറിയിപ്പ്. സ്കോട്ട്ലൻഡിലും ബ്രിട്ടന്റെ വടക്കൻ തീരങ്ങളിലും ഇന്നും നാളെയും ‘ബാർബറ’ കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറിൽ 90 മൈൽവരെ വേഗത്തിൽ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇതേതുടർന്ന് പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ക്രിസ്മസിനു മുമ്പുള്ള രണ്ടു ദിനങ്ങളും കാറ്റിലും മഴയിലും ജനജീവിതം ദുരിതമാകാനും സാധ്യതുണ്ട്.
പലയിടങ്ങളിലും വൈദ്യുതി വിതരണവും ഫെറി സർവീസും തടസപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ കൊടുങ്കാറ്റാണ് ബ്രിട്ടൻ നേരിടുന്നത്.
Post Your Comments