കാബൂള്‍: തീവ്രവാദികളുടെ ക്രൂരതയില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലാണ് സംഭവം നടന്നത്. പാര്‍ലമെന്റ് അംഗത്തിന്റെ വസതിയിലാണ് ആക്രമണം നടന്നത്. താലിബാന്‍ ഭീകരര്‍ കുടുംബാംഗങ്ങളെ മുഴുവന്‍ കൊലപ്പെടുത്തുകയായിരുന്നു.
തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിന്നുള്ള മിര്‍ വാലിയുടെ വീട്ടിലായിരുന്നു ആക്രമണം. അക്രമം നടക്കുന്നതിനിടെ മിര്‍ വാലി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പരിക്കേറ്റു. അതേസമയം, നീണ്ട നേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരെയും പോലീസ് വധിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നു താലിബാന്‍ വെളിപ്പെടുത്തി.
Post Your Comments