NewsTechnology

അങ്ങനെ ഫേസ്ബുക്കും കളറായി

ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ നിലവിൽവന്നു. ഫേസ്ബുക്കിൽ ഇനി മുതൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയുന്നതിനൊപ്പം നിറങ്ങളും ഉപയോഗിക്കാം. പശ്ചാത്തലമായോ അക്ഷരങ്ങളിലോ നിറങ്ങൾ ആയോ ഉപയോഗിക്കാവുന്നതാണ്.നിലവിൽ ഈ അപ്ഡേഷൻ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഐഫോണുകളിൽ വൈകാതെ ഇത് എത്തും. പക്ഷെ ഫേസ്ബുക്കിന്റെ വെബ് വേർഷനിൽ പുതിയ ഫീച്ചർ എത്തുന്നതിനും കുറച്ചു ദിവസങ്ങൾകൂടി കാത്തിരിക്കണം.

What’s on your mind? എന്ന എഴുതിയിരിക്കുന്ന സ്റ്റാറ്റസ് ബോക്സിൽ ഇനി മുതൽ ക്ലിക്ക് ചെയ്താൽ അക്ഷരങ്ങൾക്കൊപ്പം നിറങ്ങളും കൂടി പ്രത്യക്ഷപ്പെടും. സ്റ്റാറ്റസിന്റെ സ്വാഭാവികത കുറേക്കൂടി ആസ്വാദ്യകരമാക്കുകയാണ് നിറങ്ങൾ നൽകുന്നതിലൂടെ ഫേസ്ബുക്ക് ലക്ഷ്യംവയ്ക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പച്ച, നീല, പിങ്ക്, പർപ്പിൾ, ഗ്രേ എന്നീ നിറങ്ങളും അതിന്റെ വകഭേദങ്ങളുമാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. പുതിയ അപ്ഡേഷൻ ലഭിക്കുന്ന മുറയ്ക്ക് ഈ ഫീച്ചർ ഉപയോഗിച്ചു തുടങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button