![Reliance-Jio](/wp-content/uploads/2016/12/Reliance-Jio-4G-VoLTE-1.jpg)
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ വീണ്ടും ജനങ്ങളെ ഞെട്ടിക്കുകയാണ്. നിലവില്‍ 4g ഉപയോഗിക്കാന്‍ കഴിയുന്ന ഫോണിലും ജിയോ ഫോണിലും മാത്രമായിരുന്നു ഓഫര്‍ ലഭ്യമായിരുന്നത്. മറ്റ് നെറ്റ്‌വര്‍ക്കുകള്‍ വമ്പന്‍ ഓഫറുകള്‍ പുറത്തിറക്കുന്നതോടെ അവരെ വീണ്ടും മറികടക്കാനാണ് ജിയോയുടെ പരിപാടി.
3ജി ശേഷിയുള്ള സ്മാര്‍ട്ട് ഫോണിലും ജിയോ സംവിധാനം എത്തുകയാണ്. ഇതിനുള്ള ജോലികള്‍ തുടങ്ങി കഴിഞ്ഞു. ഉടന്‍ തന്നെ ത്രീ-ജിക്കാര്‍ക്കും ഈ സേവനം ലഭ്യമാകും. അടുത്തവര്‍ഷം തുടക്കം തന്നെ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നാണ് പറയുന്നത്.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ 3ജി ഹാന്‍ഡ് സെറ്റിലും 4ജി സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മില്യണ്‍ ആളുകളാണ് ജിയോ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
Post Your Comments