ബെംഗളൂരു: ഗ്ലിറ്റർ പേനയും ഫോട്ടോകോപ്പി മെഷീനുപയോഗിച്ച് രണ്ടായിരം രൂപയുടെ വ്യാജനോട്ടുകൾ അച്ചടിച്ച സംഘം പിടിയിൽ. മധുകുമാർ, ശശാങ്ക്, കിരൺ കുമാർ, നാഗരാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തിന്റെ കടയിലെ ഫോട്ടോകോപ്പി മെഷീനുപയോഗിച്ച് നോട്ടുകൾ പ്രിന്റ് ചെയ്ത് മുറിച്ചെടുത്ത ശേഷം യഥാർത്ഥ നോട്ടിലുള്ള പച്ച വരയ്ക്കായി ഗ്ലിറ്റർ പെൻ ഉപയോഗിക്കുകയായിരുന്നു.
എട്ടോളം കള്ളുഷാപ്പുകളിൽ പണം നൽകിയതിനു ശേഷമാണ് ഇവർ പിടിയിലായത്.ഇവരിൽ നിന്ന് 25 നോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയ്ക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ നൽകിയ നോട്ടുകൾ വ്യാജമാണെന്ന് സംശയം തോന്നിയ കടയുടമകളിൽ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും.
Post Your Comments