മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നവംബര്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലായി എത്തിയ കൃത്യമായ കണക്കില്ലാത്ത 266 കോടി രൂപയുടെ നിക്ഷേപത്തില്‍ സി.ബി.ഐ സംഘം അന്വേഷണം ആരംഭിച്ചു.പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്.
കൃത്യമായ രേഖകളില്ലാത്തതിനാല്‍. നിക്ഷേപം നടത്തിയവര്‍ അക്കൗണ്ട് തുറക്കാന്‍ നല്‍കിയ ഫോറവും വിവരങ്ങളും ഹാജരാക്കാന്‍ സി.ബി.ഐ ബാങ്ക് അധികൃതരോട് നിർദ്ദേശിച്ചു.ജില്ലാ സഹകരണ ബാങ്കിന്റെ മലപ്പുറത്തെ പ്രധാന ശാഖയിലാണ് പരിശോധന നടന്നത്.പണം നിക്ഷേപിച്ചവരുടെ വരുമാന സ്രോതസ്സും നിക്ഷേപം ആരുടേതാണ് തുടങ്ങിയവ കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments