എയർടെല്ലിന്റെ അതിവേഗ ബ്രോഡ്ബാൻഡ് സർവീസ് തുടങ്ങി. വി ഫൈബർ എന്ന പേരിലുള്ള ബ്രോഡ്ബാൻഡ് പദ്ധതിയിൽ ആദ്യഘട്ടമായി കുറച്ച് പേർക്ക് മാത്രമേ സേവനം നൽകുകയുള്ളൂ. 100 എംബിപിഎസ് വേഗം വരെ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
വി ഫൈബർ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു മാസത്തേക്ക് ഫ്രീയാണ്. ഡേറ്റയോടൊപ്പം ഫ്രീയായി പരിധിയില്ലാതെ കോളും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. എയർടെല്ലിന്റെ ഫിക്സഡ് ലൈൻ വരിക്കാർക്ക് പുതിയ പദ്ധതിയിലേക്ക് മാറാനും ഓഫർ നൽകും.ഇതിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 599 രൂപയ്ക്ക് 10 ജിബി ഡേറ്റയാണ്. എന്നാൽ 1,299 രൂപയ്ക്ക് 60 ജിബി ഡേറ്റ പാക്കേജ് വാങ്ങുന്നവര്‍ക്ക് മാത്രമേ സൗജന്യ കോൾ സേവനം ലഭ്യമാകൂ.
Post Your Comments