ന്യൂഡൽഹി: പുതുവര്‍ഷത്തില്‍ ഇന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യത.പാക് ചാരസംഘടനയായ ഐഎസ്‌ഐ, അഫ്ഗാന്‍ തീവ്രവാദ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ പാക് താലിബാന്‍ ആക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച മുന്നറിയിപ്പ്.ഇതേതുടര്‍ന്ന് രാജ്യത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്ത് ആക്രമണ പരമ്പരകൾ തന്നെ സംഘടിപ്പിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.പുതുവര്‍ഷത്തിൽ നുഴഞ്ഞുകയറ്റങ്ങളും അട്ടിമറികളും ഏറെ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ആക്രമണത്തിന് സജ്ജരാകുന്നതിനായി ഭീകരര്‍ പാക് അധീന കശ്മീരില്‍ തമ്പടിച്ചിരിക്കുന്നതായും റിപ്പോർട്ടുണ്ട് . പാഷ്ടു ഭാഷ സംസാരിക്കുന്ന ഭീകരരുടെ ദൃശ്യങ്ങൾ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് പലസംഘങ്ങളായി നുഴഞ്ഞ് കയറി ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിഎന്നും സൂചന ലഭിച്ചിട്ടുണ്ട്.തീവ്രവാദികള്‍ ഇന്ത്യയെ ആക്രമിക്കാന്‍ നിരന്തരം പരിശീലനം നടത്തുന്നതായും ഐഎസ്‌ഐ ആണ് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
Post Your Comments