NewsInternational

ഐഎസ് നോട്ടമിട്ടിരിക്കുന്നത് റഷ്യന്‍ എംബസികളെ; പുടിന്‍ ഭയപ്പെടുന്നു; റഷ്യ അതീവ ജാഗ്രതയില്‍

വിദേശത്തും സ്വദേശത്തും തന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ രഹസ്യ പോലീസിനോട് പറഞ്ഞത്രേ. പുടിന്‍ ആരെയാണ് ഇത്ര ഭയക്കുന്നത്. മറ്റൊന്നിനെയും അല്ല, ഐഎസ് സംഘടനെയാണ് പുടിന്‍ ഭയക്കുന്നത്. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. ഐഎസിന് റഷ്യയോടുള്ള പക കൂടിയിരിക്കുകയാണ്.

റഷ്യന്‍ സൈന്യം ശക്തമായ ആക്രമണം തുടരുന്നതാണ് ഐഎസിനെ പ്രകോപിപിച്ചത്. ഉന്നത സുരക്ഷാ വിഭാഗവുമായി പുടിന്‍ ചര്‍ച്ച നടത്തി. റഷ്യന്‍ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സുരക്ഷിതരായിരിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നും പ്രസിഡന്റ് സുരക്ഷാ വിഭാഗത്തോട് ആവശ്യപ്പെട്ടു. വിദേശത്തുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായം വേണമെങ്കില്‍ ആവശ്യപ്പെടാമെന്നും പുടിന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

വിദേശത്തുള്ള ഒരു റഷ്യക്കാരനും ആപത്ത് സംഭവിക്കരുത്. അവര്‍ക്കുവേണ്ട എല്ലാ സുരക്ഷയും ഒരുക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അങ്കാറയിലെ റഷ്യന്‍ സ്ഥാനപതിയെ കൊലപെടുത്തിയതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനുപിന്നില്‍ സിറിയയിലെ പ്രശ്‌നങ്ങളാണ് കാരണമായതെന്ന് കണ്ടെത്തി കഴിഞ്ഞതോടെ റഷ്യ അതീവ ജാഗ്രതയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button