ന്യൂഡല്‍ഹി:മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തിന് പിന്നാലെ തെളിവുകളുമായി രാഹുൽ ഗാന്ധി രംഗത്ത്.സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്ന് മോദി കോടികള്‍ വാങ്ങിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഗുജറാത്തിലെ മെഹ്സാനയില്‍ നടത്തിയ ഒരു റാലിക്കിടെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ ആറു മാസത്തിനിടയില്‍ ഒൻപതു തവണ സഹാറ ഗ്രൂപ്പിന്റെ കൈയില്‍നിന്ന് കോടികള്‍ കോഴ വാങ്ങിയെന്നും ഇത് അന്വേഷിക്കുമോ എന്നും രാഹുല്‍ ചോദിച്ചു.
തന്നെ പാർലമെന്റിൽ മോദി സംസാരിക്കാൻ അനുവദിച്ചില്ലെന്നും ഇക്കാര്യത്തില്‍ ഒരു സ്വതന്ത്ര സമിതിയേക്കൊണ്ട് അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 2015 ഒക്ടോബര്‍ 30ന് 2.5 കോടി, 2013 നവംബര്‍ 12ന് അഞ്ചു കോടി, 2013 നവംബര്‍ 27ന് 2.5 കോടി, 2013 നവംബര്‍ 13ന് അഞ്ചു കോടി, 2013 ഡിസംബര്‍ ആറിന് അഞ്ചു കോടി, 2013 ഡിസംബര്‍ 19ന് അഞ്ചു കോടി, 2014 ജനുവരി 13ന് അഞ്ചു കോടി, 2014 ഫെബ്രുവരി 22ന് അഞ്ചു കോടി എന്നിങ്ങനെ മോദി കോഴയായി വാങ്ങിയതിന് ആദായനികുതി വകുപ്പിന്റെ രേഖകളുണ്ടെന്നും രാഹുൽ അവകാശപ്പെടുന്നു.
‘ആറു മാസത്തെ ഇടവേളയില്‍ മോദിക്ക് സഹാറ കമ്പനി ഒന്‍പതു തവണയായി കോടികള്‍ കോഴ നല്‍കിയ വിവരം കമ്പനി അധികൃതര്‍ അവരുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.” പട്ടേൽ സമരത്തിന്റെ മുഖ്യ കേന്ദ്രമായ മെഹ്സാനയിൽ ആയിരുന്നു രാഹുൽ റാലിയിൽ ഈ ആരോപണങ്ങൾ ഉന്നയിച്ചത്.മുൻപ് കേജരിവാളും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
Post Your Comments