കോട്ടയം: കേരള നിയമസമഭയിലെ ഏക സ്വതന്ത്ര എം.എല്‍.എ. പി.സി.ജോര്‍ജ് പുതിയ പാർട്ടി രൂപീകരിക്കുന്നു.അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുവാനായി രൂപീകരിക്കുന്ന പാർട്ടിയുടെ പേര് ജനപക്ഷം എന്നാണ്..ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പി സി ജോർജ്ജ് പറഞ്ഞു.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ പഞ്ചായത്തുകളിലും എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പാര്‍ട്ടിയുടെ കമ്മിറ്റികളുണ്ടാകുമെന്നു പിസി പറഞ്ഞു.പുതിയ പാർട്ടിയുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മൂന്ന് മുന്നണികളോടും ഒറ്റയ്ക്ക് പൊരുതി പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലെത്തിയ ആളാണ് പി.സി.ജോര്‍ജ്. അഴിമതിക്കെതിരെ തൂപ്പുകാരൻ മുതൽ മുഖ്യമന്ത്രി വരെ ആര് ചെയ്താലും പ്രക്ഷോഭം ഉണ്ടാക്കാനും പാർട്ടി മുന്നിൽ ഉണ്ടാവുമെന്ന് പിസി പറയുന്നു.
Post Your Comments