തിരുവനന്തപുരം: ജനങ്ങൾക്ക് നേരേയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റങ്ങൾ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പോലീസ് തലപ്പത്ത് സംവിധാനം വരുന്നു. .ഇനി പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍ ivc.pol@kerala.gov.in എന്ന ഇ-മെയിലിലോ ചിത്രങ്ങളും വീഡിയോയും 9497991100 എന്ന നമ്പറിൽ വാട്സാപ്പ് വഴിയോ നൽകാവുന്നതാണ്.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഇത്തരം പരാതികള്‍ ഇനിമുതല്‍ സംസ്ഥാനതലത്തില്‍ മോണിട്ടര്‍ ചെയ്യാന്‍ നടപടിസ്വീകരിക്കും. ഇന്റേണല്‍ വിജിലന്‍സ് സെല്ലിനെ ഇതിനായി ചുമതലപ്പെടുത്തും. പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതും പോലീസ് അതിക്രമങ്ങളും സംബന്ധിച്ച പരാതികളുണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് പോലീസുദ്യോഗസ്ഥര്‍ക്ക് സോഫ്ട്സ്കില്‍ ഉള്‍പ്പെടെയുള്ളകാര്യങ്ങളില്‍ പരിശീലനം നൽകുമെന്നും ബെഹ്‌റ അറിയിച്ചു.ഫോര്‍ട്ട്കൊച്ചിയില്‍ കുടുംബസമേതം ബീച്ചിലെത്തിയ യുവാവിനെയും കുടുംബത്തെയും മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ എസ്‌ഐയെ സസ്പെന്‍ഡ് ചെയ്യുകയും കേസ് രജിസ്റ്റര്‍ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments