ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വസതിയില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ്. ചീഫ് സെക്രട്ടറി രമാ മോഹന റാവുവിന്റെ ചെന്നൈ അണ്ണാനഗറിലെ വസതിയിലാണ് ബുധനാഴ്ച പുലര്‍ച്ചെ പരിശോധന നടന്നത്. വീട്ടില്‍ കള്ളപ്പണം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് മണിക്കൂറുകളോളം നീണ്ടുനിന്നു. പക്ഷെ ഇവിടെ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് സൂചന. ആദായ നികുതി വകുപ്പിന്റെ തമിഴ്നാട് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടു സംഘങ്ങളായാണ് റെയ്ഡ് നടത്തിയത്.
രാജ്യത്ത് നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടിന് ശേഷം തമിഴ്നാടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടിച്ചെടുത്തത്. കള്ളപ്പണക്കാര്‍ക്ക് തമിഴ്നാട്ടിലെ ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയനേതാക്കാളുമായും അടുത്ത ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. തമിഴ്നാട് സർക്കാർ ഈ വര്‍ഷമാണ് രാമ മോഹന റാവുവിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.
Post Your Comments