
പുനലൂർ: ഭാര്യയെ ലേബർ റൂമിൽ കയറ്റിയാൽ പിന്നെ പ്രസവം കഴിയുന്നതുവരെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നത് പുറത്തു നിൽക്കുന്ന ഭർത്താവാണ്.അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഭർത്താവും,കണ്ണീരുമായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുമെല്ലാം ആശുപത്രികളിലെ ലേബര്‍ റൂമിന് മുന്നിലെ സ്ഥിരം കാഴ്ചകളാണ്..എന്നാല്‍ ഈ കാഴ്ച ഇനിമുതല്‍ പുനലൂര്‍ താലൂക്കാശുപത്രിയിൽ ഉണ്ടാവില്ല.കാരണം പ്രസവം കഴിയും വരെ ഭാര്യയോടൊപ്പം ധൈര്യംപകര്‍ന്ന് ഭര്‍ത്താവിനും ലേബര്‍ റൂമിനുള്ളില്‍ നില്‍ക്കാം.ഭർത്താവിന് മാത്രമല്ല ബന്ധുക്കളായ സ്ത്രീകള്‍ക്കും പ്രസവസമയത്ത് ഗര്‍ഭിണിക്കൊപ്പം നില്‍ക്കാം.ആരോഗ്യമേഖലയില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടിയെടുത്ത വേദനരഹിത പ്രസവം നടത്തി വിജയിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുനലൂര്‍ താലൂക്കാശുപത്രി ‘അരികെ’ എന്ന ആധുനിക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും.
പ്രസവസമയത്ത് ഭാര്യയോടൊപ്പം നിന്ന് പരിചരിക്കാനുള്ള ആധുനിക പ്രസവപദ്ധതി നടപ്പാക്കുകയാണ് ആശുപത്രിയുടെ ലക്‌ഷ്യം.’അരികെ’ എന്ന് പേരുനല്‍കിയിരിക്കുന്ന ഈ പദ്ധതി സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയിൽ നടപ്പാക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട് .വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരം നേടിയ പദ്ധതിയാണ് ഉറ്റവര്‍ക്കരികെയുള്ള പ്രസവം. ഈ മാതൃകയിലാണ് താലൂക്ക് ആശുപത്രിയിലും പദ്ധതി നടപ്പാക്കുന്നത്.സ്വാഭാവിക പ്രസവത്തിന് മാത്രമാണ് ബന്ധുക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക.അതോടൊപ്പം ലേബര്‍ റൂമില്‍ കയറുന്നയാൾക്ക് കൗണ്‍സലിങും നല്‍കും.തീര്‍ത്തും സ്വകാര്യത ഉറപ്പുവരുത്തിയിട്ടുള്ള ക്യുബിക്കുകളിലാണ് ഭര്‍ത്താവിന്റെയോ ബന്ധുക്കളായ സ്ത്രീകള്‍ക്കരികെയോ ഉള്ള പ്രസവത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്.ഭർത്താവിന്റെയും ബന്ധുക്കളുടേയും സാന്നിധ്യം ഗര്‍ഭിണിക്ക് ധൈര്യംപകരുമെന്ന കണ്ടെത്തലാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
Post Your Comments