Kerala

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ പോലീസ് തുണിയുരിഞ്ഞ് അപമാനിച്ചു

വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ പോലീസ് അപമാനിച്ചു. പൊതുസ്ഥലത്തുവെച്ച് തുണിയുരിഞ്ഞ് അപമാനിക്കുകയായിരുന്നു. പാലക്കാട് വടക്കാഞ്ചേരിയിലാണ് സംഭവം. സര്‍ക്കാര്‍ പരിപാടിക്കിടെ കടപ്പാറ ഭൂസമര സമിതി പ്രവര്‍ത്തകര്‍ക്കാണ് ഈ ഗതികേടുണ്ടായത്.

പട്ടികജാതി വകുപ്പിന്റെ പരിപാടിയായ ഗദ്ധികയുടെ ഉദ്ഘാടന ചടങ്ങിന് മുന്‍പായിരുന്നു സംഭവം. മുഖ്യമന്ത്രിക്ക് കടപ്പാറ ഭൂസമരവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കാനെത്തിയതായിരുന്നു. പോരാട്ടം പ്രവര്‍ത്തകരാണെന്ന് പറഞ്ഞാണ് ഇവരെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ആദിവാസി പ്രവര്‍ത്തകരായ മണികണ്ഠന്‍, രാജു, രതീഷ് ഒളകര എന്നിവരെ പൊതുസ്ഥലത്ത് വെച്ച് തന്നെ തുണിയുരിഞ്ഞ് ദേഹപരിശോധന നടത്തുകയായിരുന്നു.

മണിക്കൂറുകളോളം പോലീസ് തടഞ്ഞുവെച്ചെന്ന് ആദിവാസികള്‍ പറയുന്നു. അതേസമയം സംശയം തോന്നിയതിനാലാണ് ആദിവാസികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും തെറ്റുകാരല്ലെന്ന് കണ്ടതോടെ വിട്ടയച്ചന്നും മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button