ബംഗളുരു: എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ അഞ്ചുവയസുകാരി സ്കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതായി പരാതി. കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.തിങ്കഴാള്ച വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി ശരീരം വേദനിക്കുന്നെന്ന് രക്ഷിതാക്കളോട് പറഞ്ഞു.
രക്ഷിതാക്കളുടെ പരിശോധനയിൽ മുറിവുകൾ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പോയി പരിശോധിക്കുകയും ചെയ്തപ്പോൾ പീഡനം സ്ഥിരീകരിച്ചു.ബാംഗ്ലൂർ നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർത്ഥിനി ആണ് പീഡിപ്പിക്കപ്പെട്ടത്. തുടർന്ന് രക്ഷിതാക്കൾ കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.തുടർന്ന് സ്കൂളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു. പോക്സോ നിയമ പ്രകാരം അജ്ഞാതനെതിരെ കേസെടുക്കുകയും ചെയ്തു.
Post Your Comments