ന്യൂഡല്‍ഹി: ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ യാസിന്‍ ഭട്കല്‍ അടക്കം അഞ്ച് പേര്‍ക്കു കോടതി വധശിക്ഷ വിധിച്ചു.അസദുല്ല അക്തര്‍ (ഹദ്ദി), സിയാ ഉര്‍ റഹ്മാന്‍ (വഖാസ്), മുഹമ്മദ് തഹ്സീന്‍ അഖ്തര്‍ (ഹസ്സന്‍), അഹമ്മദ് സിദ്ദിബപ്പ സരാര്‍ (യാസിന്‍ ഭട്കല്‍), അജാസ് ഷെയ്ഖ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു ഡല്‍ഹിയിലെ എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2013ലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ മരിച്ചു. 119 പേര്‍ക്കു പരുക്കേറ്റു.സ്ഫോടനം നടന്ന് ആറുമാസത്തിനകംതന്നെ സൂത്രധാരന്മാരായ യാസിന്‍ ഭട്കല്‍, അസാദുല്ല അക്തര്‍, സിയാ ഉര്‍ റഹ്മാന്‍, അജാസ് ഷെയ്ഖ് എന്നിവരെ പിടികൂടിയിരുന്നു.
കേസിലെ മുഖ്യപ്രതി റിയാസ് ഭട്കല്‍ ഒളിവിലാണ്. ഇന്ത്യൻ മുജാഹിദ്ദീൻ സംഘടനയിൽ പെട്ടവർക്ക് ലഭിക്കുന്ന ആദ്യത്തെ ശിക്ഷയാണ് ഇത്.
Post Your Comments