തിരുവനന്തപുരം: ഒരു പട്ടിയെ പിടിച്ചു നല്കിയാല് 1000 രൂപ വീതം നൽകാമെന്ന് സർക്കാർ.തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട പദ്ധതിയില്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.നായ്ക്കളെ പിടിച്ച് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കണം.അവയെ കൊല്ലുന്നതിന് പകരം വന്ധ്യംകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി.ജില്ലാ പഞ്ചായത്തുകളുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടക്കുന്നത്. പദ്ധതി നിര്‍വഹണത്തിന് കുടുംബശ്രീ യുണിറ്റുകളെ മാനേജുമെന്റ് യുണിറ്റുകളായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സംസ്ഥാന വ്യാപകമായി കുടുംബശ്രീക്കാര്‍ക്ക് ഇതിനുള്ള പരിശീലനവും നൽകിയിട്ടുണ്ട്.
പരിശീലനം ലഭിച്ചവർക്ക് നായ പിടിത്തത്തിന് ആയിരംരൂപ വീതം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നായ ഒന്നിന് 1000 രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പട്ടിയെ പിടിക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ തുകയാണിത്.250 രൂപയാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്ന തുക.അതുകൊണ്ട് തന്നെ കുടുംബശ്രീ അംഗങ്ങള്‍ വ്യാപകമായി തന്നെ പട്ടിപിടിത്തത്തിന് ഇറങ്ങുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ പട്ടി ശല്യത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ..
Post Your Comments