International

വിമാനം പറക്കുന്നതിനുമുന്‍പ് ആടിനെ ബലികൊടുത്ത് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍

ഇസ്ലാമാബാദ്: വിമാനയാത്രയ്ക്കു മുന്‍പ് ആടിനെ ബലികൊടുത്ത് പാകിസ്ഥാന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍. 47 പേരുടെ മരണത്തിനിടയാക്കിയ ഫ്രഞ്ച് നിര്‍മ്മിത ടര്‍ബോപ്രോപ്പ് വിമാനങ്ങളുടെ യാത്രകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ചടങ്ങ് നടന്നത്.

പാകിസ്ഥാന്റെ ദേശീയ വിമാന ഏജന്‍സിയായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥന്‍ കറുത്ത ആടിനെ ബലി നല്‍കുകയായിരുന്നു. കഴുത്ത് വെട്ടുന്ന ചിത്രം ഇതിനോടകം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. വിമാനാപകടം ഉണ്ടായതിനെ തുടര്‍ന്ന് ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടെ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

ഇതാണ് വീണ്ടും പുനരാരംഭിക്കാന്‍ പോകുന്നത്. വിശ്വാസത്തിന്റെ ഭാഗമായാണ് ആടിനെ ബലിനല്‍കിയത്. ഇതൊരിക്കലും മാനേജ്‌മെന്റ് തീരുമാനമായിരുന്നില്ലെന്ന് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button