ഡെസ്ക്ടോപ്പ് പതിപ്പിലൂടെ യൂസര്‍മാര്‍ക്ക് ഗ്രൂപ്പ് വോയ്സ് കോളിങ് സേവനവുമായി ഫേസ്ബുക്ക്. തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്കായി ഫേസ്ബുക്ക് ഈ സേവനം അവതരിപ്പിച്ചുവെന്ന് ടെക്ക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാരില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി ഡെസ്ക്ടോപ്പില് ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത് ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയിലെ വലതുമൂലയിലെ ഫോണ്‍ ഐക്കണില്‍ പുതിയ ഫീച്ചര്‍ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഗ്രൂപ്പ് കോള്‍ സേവനം ലഭ്യമാണ്.
ഏപ്രിലില്‍ ഇതേ ഫീച്ചര്‍ മെസഞ്ചര്‍ ആപ്പിനായി ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. എങ്കിലും ഫീച്ചര്‍ ഔദ്യോഗികമായി എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല.
Post Your Comments