IndiaNews

ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന് ഒരുവിഭാഗം നേതാക്കള്‍

ചെന്നൈ: ജയലളിതയുടെ തോഴി ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന് എ.ഐ.എ.ഡി.എം.കെയിലെ ഒരുവിഭാഗം നേതാക്കള്‍. ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പോഷക സംഘടനയായ ‘ജയലളിത പേരവൈ’ പ്രമേയം പാസാക്കി. ജയയുടെ മണ്ഡലമായിരുന്ന ആർ.കെ. നഗറിൽനിന്ന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം റവന്യു മന്ത്രിയും ‘പേരവൈ’ സംസ്ഥാന സെക്രട്ടറിയുമായ ആർ.ബി.ഉദയകുമാർ പോയസ് ഗാർഡനിൽ പോയി ശശികലയ്ക്കു കൈമാറി.

ചെന്നൈ മറീന കടപ്പുറത്ത് ജയലളിതയുടെ മൃതദേഹം സംസ്‌ക്കരിച്ച സ്ഥലത്തു ചേർന്ന യോഗത്തിലാണു സംഘടന പ്രമേയം പാസാക്കിയത്. പാർട്ടി പ്രസീഡിയം ചെയർമാൻ ഇ.മധുസൂദനൻ, മന്ത്രിമാരായ കാടാമ്പൂർ രാജു, സേവൂർ എസ്.രാമചന്ദ്രൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, ലോക്‌സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ എന്നിവര്‍ അടക്കമുള്ളവരാണ് ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചത്.

എന്നാൽ ഇവരൊന്നും പരസ്യമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടിരുന്നില്ല. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും ജയലളിത തന്നെയാണ് വഹിച്ചിരുന്നത്. എംജിആറിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. ഇപ്പോൾ അണ്ണാ ഡിഎംകെ നേതൃത്വം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ശശികലയും ഇൗ പാത പിന്തുടരുമോയെന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button