India

ഇന്ത്യന്‍ വിമാനയാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ന്യൂഡല്‍ഹി : വിമാനയാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്. വിമാനങ്ങളില്‍ വൈഫൈ സംവിധാനമാണ് ഏര്‍പ്പെടുത്താനാണ് ഒരുങ്ങുന്നത്. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇത് സംബന്ധിച്ച ശുപാര്‍ശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിമാന കമ്പനികള്‍ക്ക് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തിലെ പല വിമാന കമ്പനികളും ഇപ്പോള്‍ വൈഫൈ സേവനം യാത്രക്കാര്‍ക്കായി നല്‍കുന്നുണ്ട്. എന്നാല്‍ ഇവരൊന്നും തന്നെ ഇന്ത്യയില്‍ സേവനം ലഭ്യമാക്കുന്നില്ല. നിലവില്‍ ഇന്ത്യയില്‍ വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഈ സംവിധാനം ലഭ്യമാക്കണമെങ്കില്‍ 1885ലെ ടെലഗ്രാഫ് ആക്ടിലും അതുമായി ബന്ധപ്പെട്ടുള്ള ടെലിഗ്രാഫ് നിയമത്തിലും മാറ്റം വരുത്തേണ്ടി വരും. ഇത്തരത്തില്‍ വൈഫൈ സേവനത്തോടൊപ്പം തന്നെ വോയ്‌സ്, ഡാറ്റ, വിഡിയോ സേവനങ്ങളും ഇതിനൊപ്പം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് സൂചന. സിവില്‍ എവിയേഷന്‍ വകുപ്പ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button