NewsInternational

നോട്ട് അസാധുവാക്കല്‍ നടപടി താത്ക്കാലികമായി മരവിപ്പിച്ചു

വെനസ്വേല: നോട്ട് അസാധുവാക്കല്‍ നടപടി വെനസ്വേല താൽക്കാലികമായി നീട്ടിവച്ചു.ഇതേ തുടർന്ന് പിന്‍വലിച്ച 100 ബൊളിവര്‍ ബില്‍ നോട്ടുകള്‍ ജനുവരി രണ്ടുവരെ ഉപയോഗിക്കാം.വന്‍ പ്രക്ഷോഭവും കൊള്ളയും അരങ്ങേറിയതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം.പഴയ നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്ക് ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭവും കൊള്ളയും നടന്നത്. നോട്ട് അസാധുവാക്കല്‍മൂലം ആയിരക്കണക്കിന് കടകള്‍ അടയ്‌ക്കേണ്ടിവന്നുവെന്നും റിപ്പോർട്ടുണ്ട്.

കാര്‍ഡുകളെയും, ബാങ്കിലൂടെയുള്ള പണം കൈമാറ്റത്തെയും മാത്രം ജനങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവന്നു. ഭക്ഷണം വാങ്ങാന്‍പോലും കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടിയതോടെ നടപടി താത്കാലികമായി മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.കള്ളക്കടത്ത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു വെനസ്വേലയിലെ നോട്ട് അസാധുവാക്കല്‍ നടപടി.കറന്‍സി കടത്തുന്ന സംഘങ്ങളെ അടിച്ചമര്‍ത്താന്‍ നടപടി ഉപകാരപ്പെടുമെന്നായിരുന്നു ഭരണകൂടത്തിന്റെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button