India

യൂബര്‍ സ്ഥാപകന്‍ ഇന്ത്യയിലെത്തിത് വിസയില്ലാതെ

ന്യൂഡല്‍ഹി• ഓണ്‍ലൈന്‍ ടാക്സി സേവനമായ യൂബര്‍ ചീഫ് എക്സിക്യുട്ടിവുമായ ട്രാവിസ് കലാനിക് ഇന്ത്യയിലെത്തിയത് വിസയില്ലാതെ. കലാനിക് വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യയിലെത്തിയപ്പോൾ മാത്രമാണ് വീസയില്ലെന്നു തിരിച്ചറിയുന്നത്. ബെയ്ജിംഗിൽനിന്ന് ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനായി കലാനിക് ഇന്ത്യയിലെത്തിയത്. എന്നാല്‍ ആഭ്യന്തര സെക്രട്ടറിയും ഇന്റലിജൻസ് ബ്യൂറോ ഡയറക്ടറും ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കുകയായിരുന്നു.

ഡൽഹിയിൽ നീതി ആയോഗ് സംഘടിപ്പിച്ച ഒരു യോഗത്തിൽ പങ്കെടുക്കവെ കലാനിക് തന്നെയാണ് സംഭവം വെളിപ്പെടുത്തിയത്. അവശ്യസമയത്ത് തന്നെ സഹായിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കലാനിക് നന്ദിയും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button