ന്യൂയോര്‍ക്ക് : പ്രമുഖ ടാക്‌സി സേവനദാതാക്കളായ യൂബര്‍ സ്വയം സഞ്ചരിക്കുന്ന കാറുമായി എത്തുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്വയം സഞ്ചരിക്കുന്ന കാറിനായുള്ള പരീക്ഷണങ്ങള്‍ യൂബര്‍ പിറ്റ്‌സ്ബര്‍ഗില്‍ നടത്തുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ കാര്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ അവതരിപ്പിക്കാന്‍ യൂബര്‍ തീരുമാനിച്ചിരിക്കുന്നത്.
പീറ്റസ് ബര്‍ഗിലാണ് ആദ്യമായി ഈ സംവിധാനം കമ്പനി അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കാര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും വ്യാപിപ്പിക്കാന്‍ യൂബര്‍ ഒരുങ്ങുന്നത്. ഇതിനായി വോള്‍വോയുമായി യൂബര്‍ ധാരണയിലെത്തി കഴിഞ്ഞു. വോള്‍വോ എക്‌സ് സി90 ആയിരിക്കും സാന്‍ഫ്രാന്‍സിസ്‌കോയില്‍ യൂബര്‍ ടാക്‌സി സേവനത്തിനായി ഉപയോഗിക്കുക.
Post Your Comments