ന്യൂഡല്‍ഹി: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നിഴലിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണമെന്നാവശ്യം ഉയരുകയാണ്. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.പി. ശശികല പുഷ്പയാണ് ഇങ്ങനെയൊരു ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ജയലളിതയുടെ തോഴി ശശികലയ്‌ക്കെതിരെ വിമര്‍ശനവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശശികല നടരാജന്‍ എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ശശികല ഹര്‍ജി നല്‍കിയിരുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവരുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ വിവരങ്ങള്‍ പുറത്തു വിടാത്തത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായെന്നും ശശികല പറയുന്നു. ആരെയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല. മൃതദേഹത്തില്‍ എംബാം ചെയ്തതിന്റെ അടയാളങ്ങള്‍ വ്യക്തമായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments