ഹൈദരാബാദ് : ഹൈദരാബാദില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് 2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു. നോട്ട് അസാധുവാക്കിയതിന് ശേഷം ഹൈദരാബാദില്‍ നടത്തിയ സ്വര്‍ണ്ണബിസ്‌ക്കറ്റ് ഇറക്കുമതിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് പിടികൂടിയത്. നവംബര്‍ എട്ടിനും 30നും ഇടയില്‍ 2700 കിലോ സ്വര്‍ണ്ണ ബിസ്‌ക്കറ്റ് ഹൈദരാബാദില്‍ ഇറക്കുമതി ചെയ്തുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. അസാധുനോട്ടുകളായ 500,1000 രൂപ ഉപയോഗിച്ചാണ് 8000 കോടി രൂപയുടെ ഇടപാട് നടത്തിയത്. ഇറക്കുമതി ചെയ്ത ആള്‍ ഒളിവിലാണ്.
Post Your Comments