മുംബൈ: വിവാദ പരാമര്‍ശവുമായി ബിഗ് ബോസ് മത്സരാര്‍ത്ഥിയും പുരോഹിതനുമായ സ്വാമി ഓം. ബോളിവുഡ് താരങ്ങളെ തട്ടിക്കൊണ്ടു പോയി ഹിന്ദുക്കളാക്കുമെന്നാണ് സ്വാമിയുടെ പരാമര്‍ശം. താരങ്ങളായ ഷാരൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരെയാണ് തട്ടിക്കൊണ്ടുപോകുമെന്ന് സ്വാമി പറഞ്ഞത്.
സ്വാമി ഓമിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ബോളിവുഡിലെ ഈ മൂന്ന് ഖാന്‍മാരും വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദു പെണ്‍കുട്ടികളെയാണ്. അതുകൊണ്ട് തന്നെ ഷാരൂഖ് ഖാനും സെയ്ഫ് അലിഖാനും ആമിര്‍ഖാനും ഹിന്ദു മതത്തിലേക്ക് മാറേണ്ടതാണ്. അല്ലെങ്കില്‍ ഇവരെ താന്‍ തട്ടിക്കൊണ്ടു പോയി ബലം പ്രയോഗിച്ച് ഹിന്ദുക്കളാക്കുമെന്നാണ് സ്വാമിയുടെ മുന്നറിയിപ്പ്.
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനും, സെയ്ഫ് അലി ഖാന്റെ ഭാര്യ കരീന കപൂറും, ആമിര്‍ ഖാന്റെ ഭാര്യ കിരണ്‍ റാവുവും ആണ്. ഇവരൊക്കെ ലൗ ജിഹാദിന്റെ ഇരകളാണെന്നും സ്വാമി പറയുന്നു. പണത്തിനുവേണ്ടിയാണ് കരീനയും ഗൗരി ഖാനുമൊക്കെ ഇവരെ വിവാഹം ചെയ്തത്. തന്റെ അനുഗ്രഹമൊന്നുകൊണ്ട് മാത്രമാണ് ഷാരൂഖ് സൂപ്പര്‍ താരമായതെന്നും സ്വാമി പറയുന്നു. ഷാരൂഖിന്റെ അമ്മ തന്റെ ഭക്തയാണെന്നും സ്വാമി ഓം പറയുന്നു.
Post Your Comments