ചണ്ഡീഗഡ് : നഗരത്തിലെ തയ്യല്‍ക്കാരനില്‍ നിന്നും 30 ലക്ഷം രൂപയും 2.5 കിലോ സ്വര്‍ണവും എന്‍ഫോസ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചെടുത്തു. പിടിച്ചെടുത്ത പണത്തില്‍ പതിനെട്ട് ലക്ഷം പുതിയ 2000 രൂപയുടെ നോട്ടുകളും 12 ലക്ഷം അസാധുവാക്കപ്പെട്ട 1000,500 നോട്ടുകളുമാണെന്ന് എന്‍ഫോസ്മെന്റ് അധികൃതര്‍ അറിയിച്ചു. ആരാണ് തയ്യല്ക്കാരന് ഇത്രയും പണം നല്‍കിയതെന്ന് അന്വേഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ, പ്രദേശത്തെ വസ്ത്ര വ്യാപാരിക്ക് നിയമപരമല്ലാതെ പുതിയ നോട്ടുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടായിരിക്കും പുതിയ അന്വേഷണവും മുന്നോട്ട് പോവുകയെന്ന് പൊലീസ് അറിയിച്ചു.
Post Your Comments