Latest NewsNewsIndia

കള്ളപ്പണം വെളുപ്പിക്കൽ കേസ്: മയക്കുമരുന്ന് രാജാവ് അലി അഗ്സർ ഷിറാസി എൻഫോഴ്‌സ്‌മെന്റ് പിടിയിൽ

മുംബൈ: മയക്കുമരുന്നു രാജാവ് അലി അഗ്സർ ഷിറാസിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. മുംബൈ കേന്ദ്രീകരിച്ച് വലിയ മയക്കു മരുന്ന് റാക്കറ്റാണ് ഷിറാസിയുടെ കീഴിലുള്ളത്.

Read Also: ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ഈ സുപ്രധാന അറിയിപ്പ് നിർബന്ധമായും അറിയൂ

നേരത്തെ ഷിറാസിയുടെ കൂട്ടാളികളിൽ പ്രമുഖനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലേക്കും ഇംഗ്ലണ്ടിലേക്കും എട്ട് കോടി രൂപയോളം വിലവരുന്ന കെറ്റാമിനും വയാഗ്രയും കടത്തിയതിനായിരുന്നു അറസ്റ്റ്. തുടരന്വേഷണത്തിൽ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു.

ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ചാണ് ഷിറാസിയെ അറസ്റ്റ് ചെയ്തത്. ദുബായിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ മുംബൈ വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.

Read Also: വ്യാജ വാർത്താ ചാനലുകൾക്ക് ഉടൻ കടിഞ്ഞാൺ വീഴും! യൂട്യൂബിന് നിർദ്ദേശവുമായി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button