KeralaNews

താൻ ആത്‍മഹത്യ ചെയ്‌താൽ ഉത്തരവാദി വി.എം.സുധീരൻ :ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരാവാദികള്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്ന് ചൂണ്ടി കാട്ടി എഴുത്തുകാരനും കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ കത്ത്.സമകാലിക മലയാളം വാരികയില്‍ കെ.ആര്‍ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി എഴുതിയ കത്തിനെക്കുറിച്ച്‌ പരാമർശിച്ചിരിക്കുന്നത്.

ജയ്ഹിന്ദ് ടിവി തന്റെ പരമ്പര സംപ്രേക്ഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം തനിക്ക് 26,96,640 രൂപ തരാനുളളത് ചൂണ്ടിക്കാട്ടി പല തവണ അയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുളള മര്യാദപോലും സുധീരൻ കാണിച്ചിട്ടില്ലായെന്നും കത്തിൽ പറയുന്നു.വര്‍ഷങ്ങളായി സുധീരനും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയച്ചിരുന്നതായും വിശദീകരണമുണ്ട് .ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുളള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി.എം സുധീരന്‍,എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും വിറ്റ് പണംകൊയ്യുന്ന ടെലിവിഷന്‍, എഫ്‌എം ചാനലുകളും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സമാഹരിക്കുന്ന പാട്ടെഴുത്ത് പുസ്തകക്കാരും അഭിമുഖ സംഭാഷണക്കാരും ഓര്‍മ്മയൊന്നിന് 100 രൂപ നല്‍കിയാല്‍ മതി, ആ പാട്ടുകളുടെയും സിനിമകളുടെയും ആസ്വാദകര്‍ പാട്ടൊന്നിന് ഒരു രൂപ നല്‍കിയാലും ശ്രീകുമാരന്‍ തമ്പി കോടീശ്വരനാകുമെന്നും കെ.ആര്‍ മീരയുടെ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button