
ന്യൂഡൽഹി: നോട്ട് നിരോധനം എന്ന വിപ്ലവകരമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി നോബല്‍ സമ്മാനത്തിന് അർഹനാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനും ശാസ്ത്രജ്ഞനും ഡോക്ടറുമായ ബി.എം ഹെഗ്‌ഡെ. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വളരെ വ്യക്തതയുളള ആളാണ് പ്രധാനമന്ത്രി. നോട്ട് നിരോധനം പോലൊരു തീരുമാനം എടുക്കാന്‍ തികഞ്ഞ ദീര്‍ഘവീക്ഷണം വേണമെന്നും ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കികൊണ്ടുള്ള തീരുമാനത്തിന് പിന്നാലെ പലയിടത്തും നിന്നും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹെഗ്‌ഡെയുടെ പ്രസ്‌താവന.
Post Your Comments