India

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; പുതിയ ആവശ്യവുമായി ഡിഎംകെ

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം മുഴുവന്‍ സംശയത്തിന്റെ നിഴലിലാണ്. പല ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. സംഭവം വിവാദമായതോടെ ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.

ഡിഎംകെ ട്രഷററും തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കത്തയച്ചു. ജയലളിത ചികിത്സയിലായിരുന്നപ്പോള്‍ അവരുടെ രോഗവിവരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button