KeralaIndia

തെരുവ് നായ സ്നേഹിയായ എം.എല്‍.എയെ പട്ടികടിച്ചു

എല്‍ദോസ് കുന്നപ്പള്ളിയ്ക്ക് കടിയേറ്റത് മനേക ഗാന്ധിയുടെ വീടിന് സമീപത്ത് വച്ച്

 

ന്യൂഡല്‍ഹി● തെരുവ് നായ സ്നേഹിയായ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്ക് പട്ടി കടിയേറ്റു. പുലര്‍ച്ചെ നടക്കാനിറങ്ങിയ എം.എ.എയ്ക്ക് ഡല്‍ഹി കേരള ഹൗസിന് സമീപം വച്ചാണ് കടിയേറ്റത്. പട്ടികളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുന്നപ്പള്ളി ആശുപത്രിയില്‍ ചികിത്സതേടി. മൃഗസ്നേഹിയായ മനേക ഗാന്ധിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേറോഡില്‍ വച്ചാണ് എം.എം.എയ്ക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.

നടക്കാനിറങ്ങിയ കുന്നപ്പള്ളിയുടെ പിന്നാലെ പട്ടികള്‍ കൂടുകയായിരുന്നു. പട്ടികള്‍ അടുത്ത് വന്നപ്പോള്‍ മൃഗസ്നേഹി ആയതുകൊണ്ട് പട്ടികള്‍ സമീപത്ത് വന്നപ്പോള്‍ കാര്യമാക്കിയില്ലെന്ന് എം.എല്‍.എ പറഞ്ഞു. എന്നാല്‍ സമീപത്തെത്തിയ പട്ടികള്‍ പൊടുന്നനെ എം.എല്‍.എയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇടത് കാലിന് പരിക്കേറ്റു. ധരിച്ചിരുന്ന പാന്റ്സും പട്ടികള്‍ കടിച്ചുകീറി.

തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ കുന്നപ്പള്ളി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പട്ടികടിയേറ്റതോടെ നിലപാടില്‍ അദ്ദേഹം. അല്‍പം മായംവരുത്തിയിട്ടുണ്ട് . മേനകാ ഗാന്ധി രാത്രി പുറത്തിറങ്ങാത്തത് കൊണ്ടാവാം ഇതൊന്നും കാണത്തതെന്നും കേരളത്തില്‍ മാത്രമാണ് തെരുവ് നായ്‌ക്കള്‍ ആക്രമിക്കുന്നതെന്ന വാദമാണ് ഇതോടെ പൊളിയുന്നതെന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. ഒറ്റയ്ക്ക് പുറത്തിറങ്ങുന്നവരെ എവിടെയായാലും പട്ടികള്‍ കടിക്കുമെന്നും എം.എല്‍.എ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button