
ഹൈദരാബാദ്: കഫേകളില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതിനിടയില്‍ പിടിയിലായ കൗമാരക്കാരുടെ എണ്ണം കേട്ടാൽ ഞെട്ടും. 65 പേരെയാണ് പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടിച്ചത്. പിടികൂടിയവർക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നടത്താനൊരുങ്ങുകയാണ് ഹൈദരാബാദ് പോലീസ്. ചില കുട്ടികൾ ഇന്റർനെറ്റ് കഫെകളിൽ അളവിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ശ്രദ്ധയിൽ പെട്ട രക്ഷിതാക്കൾ കഫേ കൾക്കെതിരെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ഹോം വർക് ചെയ്യാനാണ് കഫെകളിൽ പോകുന്നതെന്നായിരുന്നു കുട്ടികളുടെ വിശദീകരണം.16 കഫേകള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഫേകളില്‍ സുരക്ഷ ക്യാമറകള്‍ സ്ഥാപിക്കാത്തതിനും ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടികളെ പിന്തിരിപ്പിക്കാതെ പ്രോത്സാഹനം നൽകിയെന്ന ഗുരുതരമായ കുറ്റമാണ് കഫേകളുടെ നടത്തിപ്പുകാർ ചെയ്തത്.
Post Your Comments